കലൂർ വട്ടേക്കാട്ട് റോഡിൽ ചേർത്തേടത്ത് വീട്ടിൽ സി.എസ്. ഗോപിനാഥൻ (87) അന്തരിച്ചു . (റിട്ട. ഇൻസ്പെക്ടർ ഓഫ് പോലീസ് ) ഭാര്യ. ഡി.വി. രാജാമണി മക്കൾ. ഗീത സി.ജി.......
മെഡിക്കൽ ഇൻഷുറൻസ് എന്നത് അപ്രതീക്ഷിതമായി എത്തുന്ന രോഗാവസ്ഥകളിൽ നമുക്ക് താങ്ങാവേണ്ട ഒന്നാണ്. എന്നാൽ പലപ്പോഴും പോളിസികൾ പുതുക്കുമ്പോഴോ അല്ലെങ്കിൽ ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴോ (Porting) ഉപഭോക്താക്കൾ നേരിടുന്ന വലിയൊരു അപകടമുണ്ട്. ......

ഫെബ്രുവരി ഒന്നിന് നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽകേരളത്തെ അവഗണിച്ചതിനെതിരെ പ്രതിഷേധം ഇരുമ്പുകയാണ്.ബഡ്ജറ്റിൽ .കടലാമ പോലുള്ള നിസ്സാരമായ വിഷയങ്ങളിൽ ഊന്നുകയും സുപ്രധാനമായ വിഷയങ്ങളെ അവഗണിക്കുകയും ചെയ്തിരിക്കുകയാണ്. ആമയ്ക്ക് മുന്നേയുള്ള അവതാരമായ മത്സ്യത്തെ വൻകിട കുത്തക കമ്പനികൾക്ക് തീറെഴുതുന്ന വിപൽക്കരമായ സ്വകാര്യവൽക്കരണ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
കടൽത്തീരവും തീര കടലും കയ്യടക്കുന്ന പുതിയ ഡെഡിക്കേറ്റഡ് റെയർ എർത്ത് കോറിഡോർ കൂടി വരുന്നതോടെ തീരത്തെ തൊഴിലാളികളും സംസ്ഥാനവും ഇരുട്ടിൽ ആവുകയാണ്.കേരളം ,തമിഴ്നാട്,ആന്ധ്ര,ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ കോറിഡോർ വരുന്നത്.കൊച്ചി നീണ്ടകര വിഴിഞ്ഞം ഇടനാഴിയെ സംബന്ധിച്ച കേരള സർക്കാർ മുന്നോട്ട് വെച്ച ഇടനാഴിക്കും കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.എന്നാൽ കേരളത്തിലെ നിർദ്ദേശം പൊതുമേഖല സ്ഥാപനത്തെ ശക്തിപ്പെടുത്തുക എന്നതാണ്.കേന്ദ്രംആകട്ടെ സർവ്വവ്യാപിയായ സ്വകാര്യവൽക്കരണ നടപടിയുടെ ഭാഗമായി ഇതിനെ മാറ്റി തീർത്തിരിക്കുകയാണ്.മേൽപ്പറഞ്ഞ തീരദേശ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് 1500 ടൺ ശേഷിയുള്ള 5 സംസ്കരണ ശാലകളിൽ ഒന്ന് കേരളത്തിന് നൽകുമത്രേ!!
കേരളത്തിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ വേർതിരിച്ച ഒന്നേകാൽ ലക്ഷംടൺ മോണോ സൈറ്റ് ഉണ്ട്.ഇവയുടെ മൂല്യം 4000 കോടി രൂപയോളം വരും.ഇൽമനൈറ്റ് ,റൂ ടൈൽ സിലിമ നൈറ്റ്,സിർക്കോൺ തുടങ്ങിയവ വേർതിരിച്ച ശേഷം അവശേഷിച്ച ധാതുമണലിൽ 25% മോണസൈറ്റും 60% അപൂർവ്വ ധാതുക്കളും ആണ്.ഇവ വേർതിരിച്ചെടുക്കുന്ന ട്രാക്കിംഗ് പ്ലാന്റുമായി ബന്ധപ്പെട്ട കേരളം കെൽട്രോണും കെ എം എം .എല്ലും അടക്കംപങ്കാളിത്തമുള്ളമൂന്ന് പൊതുമേഖല സംയുക്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പദ്ധതിയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.കേന്ദ്രമാകട്ടെ തങ്ങളുടെ പൊതുവായ സ്വകാര്യവൽക്കരണ നടപടികളുടെ ഭാഗമായി ഈ പ്രവർത്തനങ്ങളെയും മാറ്റി തീർക്കുകയാണ്.ഈ മേഖലയിൽ 2 040- ഓടെ സ്വയംപര്യാപ്തത കൈവരിക്കുകയാണത്രേ കേന്ദ്ര സർക്കാരിൻ്റെലക്ഷ്യം.
ഇലക്ട്രിക് വാഹനം ,ക്ലീൻ എനർജി,ഇലക്ട്രോണിക്സ്,പ്രതിരോധം എന്നീ മേഖലകൾക്ക് ആവശ്യമായ അപൂർവ ലോഹങ്ങൾക്ക് ലോകം ചൈനയെ ആശ്രയിക്കുന്ന ഒരു സാഹചര്യമാണിന്ന്.ഇത്തരം അപൂർവ ലോഹങ്ങളുടെ 60 ശതമാനം ഉത്പാദനവും 95 ശതമാനം സംസ്കരണവും നടക്കുന്നത് ഇപ്പോൾ ചൈനയിലാണ് .ലിഥിയം ചൈനയിലും, തെക്കേ അമേരിക്കയിലും, കൊബാൾട്ട് കോംഗോയിലും,ഫിലിപ്പൈൻസിലും,നിക്കൽ ഇന്തോനേഷ്യയിലുംനിന്നാണ് ഇപ്പോൾ ലഭ്യമാകുന്നത് .ജമ്മു- കാശ്മീരിലെ റീസി ബ്ലോക്കിൽ നിന്നും 5.9ദശലക്ഷം ടൺ ലിഥിയംകണ്ടെത്തപ്പെട്ടിട്ടുണ്ട്.അമേരിക്കയും ആയുള്ള ക്വാഡ്രിലാറ്ററൽ കരാർ പ്രകാരം ഇന്ത്യ വിവിധ രാജ്യങ്ങളിൽ സമീപ ദിവസങ്ങളിൽ നിക്ഷേപം നടത്തിയിട്ടുമുണ്ട്
ഈ രംഗത്ത് സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുക എന്ന നിലയിൽ 2002ലെ നമ്മുടെ ഖനന നിയമം 2023-ൽഭേദഗതി ചെയ്യുകയുണ്ടായി.2025 ജനുവരിയിൽ ദേശീയ ക്രിട്ടിക്കൽ മിനറൽ മിഷൻ രേഖയും പുറത്തിറക്കുകയുണ്ടായി
നാലാൾ പോലും കൂടുന്നത് നിയമവിരുദ്ധവും അസാധ്യവുമായ കോവിഡ് കാലത്താണ് ഇന്ത്യ സർക്കാർ അതിന്റെ ബ്ലൂ ഇക്കോണമി രേഖകൾ പുറപ്പെടുവിച്ചത്.607 പേജുകൾ ഉള്ള ഈ ഏഴ് പുസ്തകങ്ങളിൽ ആറാമത്തെ പുസ്തകത്തിലാണ് പുറം കടൽ ഖനനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട 2018 -ൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചെയർമാൻ ഡോക്ടർ ശൈലേഷ് നായിക് അധ്യക്ഷനായ പത്തംഗ സമിതിയെ നിയോഗിക്കുകയുണ്ടായി.ഇന്ത്യയുടെ കടലുകളെ അഞ്ചായി ഭാഗിച്ച് വിവിധ മേഖലകളിൽ നിന്നും ലഭ്യമാകുന്ന ധാതുക്കളെ സംബന്ധിച്ച് ഈ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്.കടൽത്തീരത്ത് നിന്നും ആരംഭിച്ച് 100 മീറ്റർ ആഴം വരെയുള്ള പ്രദേശത്തു നിന്നും ലഭ്യമാകുന്ന കരിമണൽ -പ്ലേസർ മിനറൽസ്-ഇതിൽ ഒന്നാം ഭാഗത്ത് വരുന്നു.ആയിരം മീറ്റർ ആഴം വരെയുള്ള ഭാഗത്തുനിന്നും ലഭ്യമാകുന്ന ഫോസ്ഫോറൈറ്റ്സ്,കടലിനടിയിലെ അഫാനസി - നികിതിൻ പോലുള്ള പർവ്വതശിഖരങ്ങളുടെ മുകൾ ഭാഗത്തുനിന്നും ലഭ്യമാകുന്ന കൊബാൾട്ട് ക്രസ്റ്റ്,4000 മീറ്റർ ആഴം വരെയുള്ള പ്രദേശത്തു നിന്നും ലഭിക്കുന്ന പോളി മെറ്റാലിക് സൾഫൈഡുകൾ 4000 മുതൽ 6000 മീറ്റർ വരെ താഴെ പരന്നു കിടക്കുന്ന ആഴക്കടലിൽ നിന്നും ലഭ്യമാകുന്ന മാംഗനീസ് നൊഡ്യൂളുകൾഎന്നിവയാണവ.ഇവയുടെ മൂല്യം 178 ബില്യൺ ഡോളറായി നിജ 'പ്പെടുത്തിയിട്ടുണ്ട്.കേരളതീരത്ത് സമൃദ്ധമായി കാണപ്പെടുന്ന കരിമണലിന് 120 ബില്യൺ ഡോളറാണ് മൂല്യം.ഇവയുടെ ഖനനവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആയിരം മീറ്റർ ആഴം വരെ പ്രവർത്തിക്കുന്ന ഡ്രഡ്ജറുകളും,റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിളുകളും,ഓട്ടോണമസ് അണ്ടർ വാട്ടർ വെഹിക്കിളുകളും,സീ ബെഡ് ക്രോ ളേഴ്സും ,ഓട്ടോണമസ്കോറേഴ്സും;മാൻഡ് സബ് മെഴ്സിബിൾഉപകരണങ്ങളും ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം വികസിപ്പിച്ച മത്സ്യ - 6000 ഉപകരണങ്ങളും അടക്കം ആധുനികമായ യന്ത്രങ്ങൾ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്.
കരിമണലിൽ മോണ സൈറ്റ് ഇൽമനൈറ്റ്,മാഗ്ന റ്റെട്,സില്ലിമി നൈറ്റ്,സിർക്കോൺ,റൂ ടൈൽ,കിയാനെറ്റ്എന്നിവ ഉൾപ്പെടും.നമ്മുടെ കെ എം എം എല്ലിൽ വേർതിരിച്ച ഒന്നേകാൽലക്ഷം ടൺ മോണസൈറ്റ് ഉണ്ട്.ഇൽമനൈറ്റ് റൂ ടൈൽ സിലിമ നൈറ്റ്,സിർക്കോൺ എന്നിവ വേർതിരിച്ച ശേഷമുള്ള മണലിൽ 25% മോണോസൈറ്റും 60 ശതമാനം അപൂർവ്വ ധാതുക്കളും ഉണ്ടു്.ഇവയുടെ സംസ്കരണവും വിപുലീകരണവുമായി ബന്ധപ്പെട്ട് കേരളം കൊച്ചി -നീണ്ടകര - വിഴിഞ്ഞം ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്. ......
കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് പിടികൂടിയത്. ......
ദോഹ: ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിച്ച കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റില്‍ ട്രാക്കിലും ഫീല്‍ഡിലും കരുത്ത് കാട്ടി 147 പോയിന്റുകള്‍ നേടി ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേര്‍സ് ഓവറോള്‍ ചാമ്പ്യന്മാരായി. 117 പോയിന്റുകള്‍ നേടി കെ.എല്‍ 10 ലെജന്റ്സ് രണ്ടാം സ്ഥാനവും 108 പോയിന്റോടെ കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ......
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. ബിജെപി നേതാക്കളായ കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയുടെയും മുൻ ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്റെയും ഒപ്പമുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ......
ദോഹ: 2026-ലെ ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 10 ചൊവ്വാഴ്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. അമിരി ദിവാനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ......
ബംഗളുരു: കർണാടക സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് മൈസൂരു സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന എംഎസ്ഐഎൽ. സംസ്ഥാനം നേരിട്ടും ഏജൻസികൾ വഴിയും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യാനും മാർക്കറ്റിങ് ചെയ്യാനുമായി 1966 ൽ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണിത്. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. റമദാനിൽ ഉപഭോഗം വർദ്ധിക്കുന്ന ആയിരത്തിലധികം അവശ്യവസ്തുക്കൾക്ക് സബ്സിഡി നിരക്കിലുള്ള വിലക്കിഴിവ് പ്രഖ്യാപിച്ചു. ......